udgadanam

ആമ്പല്ലൂർ : നബാർഡിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആമ്പല്ലൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണംപേട്ട വൈദ്യശാല സെന്ററിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സോസൈറ്റി പ്രസിഡന്റ് പി.ഒ. ജോൺസൺ അദ്ധ്യക്ഷനായി. അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ ആദ്യവിൽപ്പന നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം. ചന്ദ്രൻ, ടെസി വിൽസൻ, പഞ്ചായത്ത് അംഗങ്ങളായ സജ്‌ന ഷിബു, ഭാഗ്യവതി ചന്ദ്രൻ, ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി എ.എസ്. ജിനി, അസി. സെക്രട്ടറി പി.വി. ഗോപിനാഥൻ, സോസൈറ്റി സെക്രട്ടറി എസ്. ഐശ്വര്യ, സൗമ്യ ബിജു എന്നിവർ സംസാരിച്ചു.
കാപ്ഷൻ..............
ഞാറ്റുവേലച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു.