sn-vidhyabhavan
ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ എൽ.കെ.ജി പ്രവേശനോത്സവം ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ എൽ.കെ.ജി പ്രവേശനോത്സവം ആഘോഷിച്ചു. എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജന. സെക്രട്ടറി എം.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് ടി.എസ്. വിജയരാഘവൻ, ട്രഷറർ ടി.കെ. രാജീവ്, ജോ. സെക്രട്ടറിമാരായ പി.ടി. സുരേഷ് ബാബു, രാജ്കുമാർ കരുവത്തിൽ, പ്രിൻസിപ്പൽ യാമിനി ദിലീപ്, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് ലിനിയ അനിൽകുമാർ, അദ്ധ്യാപിക റോഷിമ റോണി എന്നിവർ സംസാരിച്ചു. സ്‌കൂളിന്റെ അഭിമാനതാരമായ എം.എസ്. അനുഷ്‌കയെ പാരിതോഷികം നൽകി അനുമോദിച്ചു. മാജിക് ഷോയും കുട്ടികളുടെ കലാപരിപാടികളും നടന്നു.