
ചെറുതുരുത്തി: കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം കലാമണ്ഡലം കവിതാ കൃഷ്ണകുമാറിന്. കലാമണ്ഡലം ലീലാമ്മയുടെ ചരമവാർഷികത്തോടനുബന്ധിച്ച് 15 ന് കലാമണ്ഡലം കൂത്തമ്പലത്തിൽ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നടക്കും. കലാമണ്ഡലം ലീലാമ്മ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം രജിസ്ട്രാർ ഡോ.പി. രാജേഷ് കുമാർ അധ്യക്ഷത വഹിക്കും. ഡോ. കലാമണ്ഡലം നിഖില അനുസ്മരണം നടത്തും. ചടങ്ങിൽ പുരസ്‌കാരം കലാമണ്ഡലം കവിത കൃഷ്ണകുമാറിന് കലാമണ്ഡലം ക്ഷേമാവതി സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഡോ.ഗീത ശിവകുമാർ, ഡോ. കലാമണ്ഡലം കൃഷ്ണപ്രിയ, എൻ. ബി. കൃഷ്ണപ്രസാദ്, കലാമണ്ഡലം ശ്രീവിദ്യ, കലാമണ്ഡലം പ്രസന്ന എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.