കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ കടത്തുകടവിൽ പണിക്കരച്ഛൻ ഭുവനേശ്വരി ഭഗവൽസേവാലയത്തിന്റെ സ്ഥാപകാചാര്യൻ കെ.കെ. അയ്യപ്പൻ ആചാര്യന്റെ 17-ാമത് അനുസ്മരണ ദിനം വിവിധ പരിപാടികളോടെ നടത്തി. ഇതോടനുബന്ധിച്ച് വിശേഷാൽപൂജ, അനുസ്മരണ പുഷ്പാർച്ചന, നാമാർച്ചന, പണിക്കരച്ഛൻ ഭുവനേശ്വരി ഭഗവൽസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം, തുടർന്ന് അന്നദാനം എന്നിവയുണ്ടായിരുന്നു. അനുസ്മരണ യോഗത്തിൽ സേവാലയ ആചാര്യൻ ലാജി അയ്യപ്പൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പണിക്കരച്ഛൻ ഭുവനേശ്വരി ഭഗവൻ സേവാസംഘം പ്രസിഡന്റ് മധുസുദനൻ, സെക്രട്ടറി ജോഷി മാട്ടുമ്മൽ തുടങ്ങിവർ സംസാരിച്ചു.