kutt

ചെറുതുരുത്തി: ഒന്നാം ക്ലാസിലേക്ക് 165 കുട്ടികളെ പ്രവേശിപ്പിച്ച്, ജില്ലയിൽ ചെറുതുരുത്തി ഗവ എൽ.പി സ്‌കൂൾ വീണ്ടും ഒന്നാമത്. കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാർ സ്‌കൂൾ ഈ നേട്ടം തുടർച്ചയായി കൈവരിക്കുകയാണ് ഈ സ്‌കൂൾ. പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്താൻ അദ്ധ്യാപകരും പി.ടി.എ കമ്മിറ്റിയും ഉണർന്ന് പ്രവർത്തിക്കുന്നതിന്റെ ഫലമാണ് ഈ നേട്ടം. പശ്ചാത്തല സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ മികവാർന്ന പ്രവർത്തനവും ഇത്തരം നേട്ടങ്ങൾക്ക് ഇടയായി. കുട്ടികൾക്ക് ആവശ്യമായിട്ടുള്ള സൗകര്യമൊരുക്കാനുമായി ഏകദേശം മൂന്ന് കോടിയിലധികം വരുന്ന ഫണ്ട് ചെലവഴിച്ച് വിവിധങ്ങളായിട്ടുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്.