പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം നേടിയ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: 2023-24 പദ്ധതി നിർവഹണത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ്. പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും സഹകരിച്ച ആസൂത്രണ സമിതി, ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, വലപ്പാട്, തളിക്കുളം, നാട്ടിക പഞ്ചായത്തുകൾ, ബ്ലോക്ക് നിർവഹണ ഉദ്യോഗസ്ഥർ എന്നിവരെയും ആക്ട്‌സ് പ്രവർത്തകരെയും ബ്‌ളോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ വൺ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മല്ലിക ദേവൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതു കണ്ണൻ, ശാന്തി ഭാസി, പി.ഐ. സജിത, എം.ആർ. ദിനേശൻ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷ ജോളി വിജയൻ എന്നിവർ സംസാരിച്ചു.