 
കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ പ്രിൻസിപ്പൽ സംപൂജ്യ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജി ദീപം തെളിക്കുന്നു.
കൊടുങ്ങല്ലൂർ: നവാഗതരായ എൽ.കെ.ജി കുരുന്നുകളുടെ നാവിൽ ഹരിശ്രീ കുറിച്ച് കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ വിദ്യാരംഭച്ചടങ്ങ് ആഹ്‌ളാദപൂർവം നടന്നു. പ്രിൻസിപ്പൽ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജി ചടങ്ങുകൾക്ക് നേതൃത്വം നൽകി. പലതലമുറകൾക്ക് അറിവിന്റെ ആദ്യപാഠമേകിയ അദ്ധ്യാപികരായ വി.ഡി. ഷീല, കെ.എസ്. വിജയലക്ഷ്മി, പി.ബി. ജയ, വി. സജു, സി.ആർ. ശ്രീലത, പി. ഉഷ എന്നിവർ നവാഗതരുടെ നാവിൽ ഹരിശ്രീ പകർന്നു. വിദ്യാഭ്യാസ ഉപദേഷ്ടാവ് രോഹിണി ജയറാം സ്വാഗതം പറഞ്ഞു.