charamam-ayyappan

വാടാനപ്പള്ളി : ആർ എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്ന വാടാനപ്പള്ളി ആറുകെട്ടി എ .ആർ . അയ്യപ്പൻ ( കേളപ്പൻ- 85) നിര്യാതനായി.

1953 -ൽ തൃശൂർ ജില്ലയിലെ ആർ.എസ്.എസി ൻ്റെ ആദ്യ ശാഖ പ്രവർത്തനം വാടാനപ്പള്ളിയിൽ തുടങ്ങിയ വ്യക്തിയായിരുന്നു. ഏറെ കാലം സംഘടനയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു.

ജനസംഘം , ബി.എം. എസ് , ബി. ജെ .പി തുടങ്ങിയ പരിവാർ സംഘടനകളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. വാടാനപ്പള്ളി തളിക്കുളം മേഖലയിലെ മുക്കുവ സമുദായ ഉന്നമനത്തിന് വേണ്ടിയും രംഗത്തുണ്ടായിരുന്നു. വാടാനപ്പള്ളി -തളിക്കുളം സമുദായ ഉത്സവത്തിൻ്റെ പ്രധാനിയും വാടാനപ്പള്ളി

ബീച്ചിലെ മരണാനന്തര കമ്മറ്റിയുടെയും മുക്കുവ സമുദായത്തിൻ്റെ കീഴിലുള്ള അമൃതബോധിനി സഭയുടെയും സ്ഥപകനായിരുന്നു.

ഭാര്യ: സുലോചന

മക്കൾ : സൈലേഷ്, സതീഷ് , ഷൈലജ