
ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43-മത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റു് കെ.വി. അബ്ദുൾ ഹമീദ് യോഗം ഉദ്ഘാടനം ചെയ്യുകയും ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ മരണാനന്തര സഹായമായ പത്തു ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കൾക്ക് നൽകുകയും ചെയ്തു. പ്രസിഡന്റ് ഷാജു പാറേക്കാടൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡുകൾ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിതരണം ചെയ്തു.