കുന്നംകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആയിരത്തോളം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരം ഒരുങ്ങുന്നു. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസം പുരസ്‌കാരം നൽകുന്നത്. 15 ശനിയാഴ്ച രാവിലെ 9.30ന് കുന്നംകുളം രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന പരിപാടി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. 100% വിജയം കൈവരിച്ച സ്‌കൂളുകളെയും ആദരിക്കും. വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി, വൈസ് പ്രസിഡന്റ് രേഷ്മ സതീഷ്, റോഷിത്ത് ഓടാട്ട് തുടങ്ങിയവർ പങ്കെടുത്തു.