പഴുവിൽ: സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു. രാവിലെ 6ന് വിശുദ്ധ കുർബാന, 10ന് പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാൻഡ് വാദ്യം എന്നിവയുണ്ടായി. പാട്ടുകുർബാനയ്ക്ക് വേലുപ്പാടം ഇടവക അസി. വികാരി ഫാ, പ്രിജോവ് വടക്കേത്തല മുഖ്യകാർമ്മികനായി. വലപ്പാട് ഇടവക വികാരി ഫാ. ജെൻസ് തട്ടിൽ സന്ദേശം നൽകി. ഫാ. വിൻസന്റ് ചെറുവത്തൂർ, ഫാ. ഫ്രാൻസിസ് കല്ലുപുറത്ത്, ഡിനോ ദേവസ്സി, ജയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, റാഫി ആലപ്പാട്ട്, കെ.ആർ. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. കാരുണ്യഭവനം പദ്ധതിയിലേക്ക് സമാഹരിച്ച രണ്ട് ലക്ഷം രൂപ ഫാ. ഡോ. വിൻസന്റ് ചെറുവത്തൂരിന് കൈമാറി.