ചാലക്കുടി: ജെ.ബി.എഡ്യുഫ്‌ളൈ, ചിപ്‌സൺ ഏവിയേഷൻ, സതേൺ കോളജ് ഒഫ് എൻജിഞ്ചിനീയറിംഗ് ടെക്‌നോളജി എന്നിവർ ചേർന്ന് ഇന്ത്യയിൽ ആദ്യമായി ഹെലികോപ്റ്റർ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2000 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 16 ന് രാവിലെ 8.30ന് ചാലക്കുടി സി.എം.ഐ പബ്ലിക് സ്‌കൂളിൽ എത്തിച്ചേരണം. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈനായി നടത്തുന്ന ആദ്യ റൗണ്ടിൽ നിന്ന് 100 പേരെ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് 25 പേരെ ഹെലികോപ്റ്ററിന് സമീപം നിർത്തി ക്വിസ് മത്സരം നടത്തുകയും വിജയികളായ 5 പേർക്ക് ഉടൻതന്നെ ഹെലികോപ്റ്ററിൽ സൗജന്യമായി പറക്കാനാകും. ഹെലികോപ്റ്റുകളും വിമാനങ്ങളും വിവിധ മോഡലുകളും കാണാനും സെൽഫികൾ എടുക്കാനും വ്യോമയാനത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും വ്യോമയാന വിദഗ്ധരുമായി സംസാരിക്കാനും ഇതോടൊപ്പം അവസരമുണ്ട്. വിദ്യാഭ്യാസ എക്‌സ്‌പോയും ഉണ്ടായിരിക്കും. മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, ജെ.ബി.എഡ്യൂൾ ഡയറക്ടർ ബിജു വർഗീസ്, ചാലക്കുടി സി.എം.ഐ പബ്ലിക് സ്‌കൂൾ ഡയറക്ടർ ഡോ.സന്തോഷ് മുണ്ടൻമണി, സതേൺ കോളജ് ഒഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി മാനേജിങ് പാർട്ടർ റിച്ചാർഡ് ലൂയിസ്, ചിപ്‌സൺ ഏവിയേഷൻ ഡയറക്ടർമാരായ ഡെയ്‌സി ചെറിയാൻ, സുനിൽ നാരായണൻ, ജെബി എഡ്യൂൾ ഡയറക്ടർ സി.കെ.കുമാർ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ബിജു വർഗീസ്, റിച്ചാർഡ് ലൂയിസ്, സി.കുമാർ എന്നിവർ സംസാരിച്ചു.