1

തൃശൂ‌ർ: സംസ്ഥാനത്ത് നടക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നു പറയാൻ വെള്ളാപ്പള്ളി നടേശനു മാത്രമേ കഴിയൂവെന്ന് തെളിഞ്ഞിരക്കുന്നതായി എസ്.എൻ ട്രസ്റ്റ് അംഗം പി.എൻ. പ്രേംകുമാർ. ഇത് ജാതി പറയലല്ല,​ സാമൂഹികനീതിക്കു വേണ്ടിയുള്ള ശബ്ദമാണ്. പാവപ്പെട്ടവർക്ക് സംവരണം ചെയ്യുന്ന രീതി തെറ്റാണ്. പാവപ്പെട്ടവർക്ക് തൊഴിലുറപ്പ് പദ്ധതിയുണ്ട്. നീതി നിഷേധിക്കപ്പെട്ടവർക്കാണ് സംവരണം. അല്ലാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കല്ല. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം തട്ടിയെടുക്കാൻ എല്ലാ രാഷ്ട്രീയപാർട്ടിയിലെയും മുന്നാക്കക്കാർ ഒന്നാകുന്നുവെന്നതാണ് സത്യം. സാമൂഹികനീതി നേടിയെടുക്കുന്നതിനു വേണ്ടിയുള്ള വെള്ളാപ്പള്ളി നടേശന്റെ പിന്നിൽ പിന്നാക്കക്കാർ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും പി.എൻ. പ്രേംകുമാർ വ്യക്തമാക്കി.