alasab

കേരളത്തെ പ്രതിനിധീകരിച്ച് ആന്ധ്രാപ്രദേശിലെ അനന്തപുരത്ത് നടക്കുന്ന നാഷണൽ ടെന്നീസ് ബാൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാട്ടൂർ അൽബാബ് സെൻട്രൽ സ്‌കൂളിന്റെ വിദ്യാർത്ഥികൾ പരിശീലക പ്രീതിക്കൊപ്പം.

ഇരിങ്ങാലക്കുട: കാട്ടൂർ അൽബാബ് സെൻട്രൽ സ്‌കൂളിന്റെ നാല് കുട്ടികൾ കേരളത്തെ പ്രതിനിധീകരിച്ച് ആന്ധ്രാപ്രദേശിലെ അനന്തപുരത്ത് നടക്കുന്ന നാഷണൽ ടെന്നീസ് ബാൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (അണ്ടർ 14) പങ്കെടുക്കും. എസ്.പി. ഷഹസ, സമീഹാ, റിസ്വാന, അശ്മി എന്നിവരാണ് പങ്കെടുക്കുന്നത്. പരിശീലക പ്രീതിയും ഒപ്പമുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 16 അംഗ സംഘമാണ് പ്രതിനിധീകരിക്കുന്നത്.