തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ താത്കാലികച്ചുമതല വി.കെ. ശ്രീകണ്ഠൻ എം.പി നാളെ ഏറ്റെടുക്കും. ഇന്നലെയായിരുന്നു ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കുവൈറ്റ് ദുരന്തത്തെത്തുടർന്ന് കോൺഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവച്ചതിനെത്തുടർന്നാണ് സ്ഥാനാരോഹണം മാറ്റിയത്. ജില്ലാ കോൺഗ്രസ് ഭാരവാഹികൾ, സീനിയർ നേതാക്കന്മാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി ഓഡിറ്റോറിയത്തിൽ ചേരുമെന്ന് സംഘടനാ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.