nss

തൃശൂർ: മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോളേജ് അങ്കണത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. രേഖ ദേവദാസ് വൃക്ഷത്തൈ നട്ടു. തുടർന്ന് കോളേജ് മാനേജർ പി.ബി. രതീഷ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. കെ.ആർ. സൻജുന, മെക്കാനിക്കൽ വിഭാഗം മേധാവി എൻ.വി. ചിത്ര, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ വിഭാഗം മേധാവി സിന്ധു ബാനർജി , അസിസ്റ്റന്റ് പ്രൊഫ. സി.എൽ. അനൂജ എന്നിവർ പങ്കെടുത്തു.