ആറാട്ടുപുഴ: 22-ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവം ജൂലായ് 4, 5, 6, 7 തീയതികളിൽ അരങ്ങേറും. ജൂലായ് 4 ന് വൈകിട്ട് 6ന് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണജി ഉദ്ഘാടനം ചെയ്യും. സംഗീതാർച്ചനയിൽ ശാസ്ത്രീയ സംഗീതമെ ആലപിക്കാൻ അനുവദിക്കുകയുള്ളൂ. 10 മിനിറ്റ് സമയം മാത്രമെ അർച്ചന നടത്താവൂ. പരിമിതമായ പക്കമേളം വേദിയിൽ ലഭ്യമാകും. അർച്ചനയിൽ പങ്കെടുക്കാൻ താത്പര്യമുള്ള സംഗീത ഉപാസകർ പേര്, വയസ്സ് , വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാൻ ഉദ്ദേശിക്കുന്ന കീർത്തനം, വാട്‌സ്ആപ്പ് മൊബൈൽ നമ്പർ, ഈമെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ 25ന് അഞ്ച് മണിക്കകം ലഭിക്കത്തക്കവിധത്തിൽ സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ), തൃശൂർ-680562 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിവരങ്ങൾക്ക്: 9847598494, 7012693980.