എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രം സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വളവിൽ കണ്ണാടി സ്ഥാപിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥാപിച്ച കണ്ണാടി കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയലക്ഷ്മി പൊതുജനങ്ങൾക്കായി തുറന്നു നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബീന ടി. രാജൻ, ക്ഷേത്രം ഭാരവാഹികളായ വി. യു. ഉണ്ണിക്കൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.കെ. ശശിധരൻ, വിസി ഷാജി, വി.ജെ. ഷാലി എന്നിവർ നേതൃത്വം നൽകി.