1

തൃശൂർ: ഫെഡറൽ ബാങ്ക് മുൻ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായ കെ.എ. ബാബു എഴുതിയ 'പെൻസിൽ കൊണ്ടെഴുതിയ ചെക്ക്' പുസ്‌കത്തിന്റെ പ്രകാശനം 15ന് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ സഹൃദയ കോളേജിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ആനുവൽ കോൺക്ലേവിൽ രാവിലെ പത്തിന് നടക്കും. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതവിദ്യാഭ്യാസം നേടിയ കെ.എ. ബാബു ബാങ്കിംഗ്, സാമ്പത്തിക രംഗങ്ങളിൽ വിദഗ്ദ്ധനാണ്. നാലു പതിറ്റാണ്ടിലേറെ നീണ്ട ബാങ്കിംഗ് കരിയറിൽ ഉന്നത പദവികൾ വഹിച്ച ബാബു, റിസർവ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തിൽ ഇന്റേണൽ ഓംബുഡ്‌സ്മാൻ ആണ്. മാനേജ്‌മെന്റ്, ലീഡർഷിപ്പ് മാർക്കറ്റിംഗ്, മോട്ടിവേഷൻ വിഷയങ്ങളിൽ പരിശീലകൻ കൂടിയാണ്.