ana

ത്യശൂർ : അക്ഷരജ്യോതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ. കെ.കെ. രാഹുലൻ അനുസ്മരണ സമ്മേളനം ഡോ. കെ.സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. തികഞ്ഞ മനുഷ്യ സ്‌നേഹിയും, നിസ്വാർത്ഥനായ പൊതുപ്രവർത്തകനും കലാസാഹിത്യ സാമൂഹിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ മഹദ് വ്യക്തിയുമായിരുന്നു ഡോ. രാഹുലനെന്ന് അദ്ദേഹം പറഞ്ഞു. ഡേവിസ് കണ്ണമ്പുഴ അദ്ധ്യക്ഷനായി. ഡോ. കെ. ഹരിദാസൻ പിള്ള, ഔസേഫ് കോടന്നൂർ, സി.ബി.എസ്. മണി, പ്രൊഫ. എം.ഡി. ജോസ്, ഡേവിസ് കണ്ണനായ്ക്കൽ, എം.ഡി. ഗ്രേസ്, പി.എസ്. സുകുമാരൻ, കെ.പി. ആന്റണി, ജോയ് മുത്തി പീടിക, മോഹൻ താഴത്തുപുര, പി.ജെ. കുര്യൻ മാസ്റ്റർ, ടി.എൻ. ആനന്ദപ്രസാദ്, ജയൻ എടത്ര, ചെങ്ങാലൂർ പെരുമാരാത്ത്, പി.എൽ. ജോസ് തുടങ്ങിയവർ സംസാരിച്ചു.