
തൃശൂർ: യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിൽ ബിരുദം പൂർത്തീകരിച്ച 150 വിദ്യാർത്ഥികൾക്ക് വിവിധ കമ്പനികളിൽ പ്ലേസ്‌മെന്റ് സെൽ വഴി ജോലി ലഭിച്ചു. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ കമ്പ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിംഗ് ബ്രാഞ്ചിലെ വിദ്യാർത്ഥികൾക്കാണ് പ്ലേസ്‌മെന്റ് ലഭിച്ചത്.
റിസൽട്ട് വരുന്നതിന് മുമ്പ് പല വിദ്യാർത്ഥികളും ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. കോളേജ് അലുമ്‌നിയുടെ സഹായത്തോടെ ഗൾഫ് മേഖലയിലേക്ക് ഓവർസീസ് റിക്രൂട്ട്‌മെന്റുകളിലൂടെയും ജോലി നേടി. പ്ലേസ്‌മെന്റ് ഓഫീസർ ഡോ.പ്രേംശങ്കർ, അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസർ കെ.എസ്.ക്ലിന്റ് തുടങ്ങിയവരുടെ പ്രവർത്തനങ്ങളാണ് പ്ലേസ്‌മെന്റിന് വഴിയൊരുക്കിയതെന്ന് പ്രിൻസിപ്പാൾ ഡോ.ജോസ് കെ.ജേക്കബ് അറിയിച്ചു.