1

തൃശൂർ: തളിക്കുളം വികാസ് ട്രസ്റ്റ് ഏർപ്പെടുത്തിയ ചന്ദ്രദത്ത് മെമ്മോറിയൽ അവാർഡ് സാമൂഹിക പ്രവർത്തക ഷീബ അമീറിന്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 22ന് ഉച്ചയ്ക്ക് 2.30ന് തളിക്കുളം വികാസ് ട്രസ്റ്റ് കൺവെൻഷൻ ഹാളിൽ നടക്കുന്ന മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കും. വികാസ് ട്രസ്റ്റ് ചെയർമാൻ ഡോ. പി. മുഹമ്മദാലി അദ്ധ്യക്ഷനാകും. മുൻ എം.പി ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നിർവഹിക്കും. സി.സി. മുകുന്ദൻ എം.എൽ.എ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ വികാസ് ട്രസ്റ്റ് ഭാരവാഹികളായ ടി.യു. സുഭാഷ് ചന്ദ്രൻ, ഇ.പി.കെ. സുഭാഷിതൻ, എ.കെ. വാസവൻ എന്നിവർ പങ്കെടുത്തു.