തൃശൂർ: തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് മുതൽ കോൺഗ്രസും സി.പി.ഐയും മേയറെ പഴിചാരുന്നത് അപഹാസ്യമാണെന്ന് കോർപറേഷൻ ബി.ജെ.പി പാർലമെന്ററി ലീഡർ വിനോദ് പൊള്ളഞ്ചേരി. തൃശൂരിലെ ജനങ്ങൾ വികസനത്തിനായി സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്തതു കൊണ്ടാണ് വിജയിച്ചത്. മേയർ വികസന കാഴ്ചപ്പാടിനെ സ്വാഗതം ചെയ്യുക മാത്രമാണ് ചെയ്തത്. മുൻ എം.പി: ടി.എൻ. പ്രതാപൻ ഒരു കോടി വാഗ്ദാനം ചെയ്യുകയും അത് നൽകാതിരിക്കുകയും ചെയ്തപ്പോൾ സുരേഷ്‌ഗോപി ഒരുകോടി ശക്തൻ വികസനത്തിനായി നൽകി. ഇതാണ് കോൺഗ്രസ് വിരോധത്തിന് കാരണം. സുനിൽകുമാർ തൃശൂരിൽ തോറ്റത് ഇടതുഭരണ വൈകല്യം കൊണ്ടാണ് . ഇതിന് മേയറെ പഴിചാരിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറഞ്ഞു.