devassy

തൃശൂർ : സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ.കുഞ്ഞച്ചന്റെ ചർമവാർഷിക ദിനം കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ജില്ലയിലെ യൂണിറ്റ് വില്ലേജ് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി. ഏരിയാകേന്ദ്രങ്ങളിൽ അനുസ്മരണ സദസും സംഘടിപ്പിച്ചു. തൃശൂരിൽ അനുസ്മരണ സദസ് ജില്ലാ സെക്രട്ടറി ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.പ്രഭാകരൻ ഇരിങ്ങാലക്കുടയിലും, കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ലളിത ബാലൻ നാട്ടികയിലും, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ഡി.ദേവസി മാളയിലും, ബിന്ദു പുരുഷോത്തമൻ വള്ളത്തോൾ നഗറിലും, എ.എസ്. ദിനകരൻ ചേർപ്പിലും, കെ.എ.വിശ്വംഭരൻ മണലൂരിലും അനുസ്മരണ സദസുകൾ ഉദ്ഘാടനം ചെയ്തു.