set

ചേലക്കര: ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. ചേലക്കര ചിറങ്ങോണം കുന്നുമ്മേൻ വീട്ടിൽ പരേതനായ മാധവന്റെ മകൻ സേതുമാധവൻ (35) ആണ് മരിച്ചത്. മുള്ളൂക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ ഇന്നലെ രാവിലെ എട്ടോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസും റെയിൽവേ ആർ.പി.എഫും എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: നയന. അമ്മ: പാഞ്ചാലി. സഹോദരങ്ങൾ: സുരേഷ്, കൃഷ്ണദാസ്, കൃഷ്ണകുമാർ, ലക്ഷ്മിക്കുട്ടി.