
തൃശൂർ : കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ലഹരി ഉപയോഗം തടയുന്നതിലും കുട്ടികളുടെ സംരക്ഷണത്തിലും മികച്ച പ്രവർത്തനം നടത്തിയതിന് ജില്ലയ്ക്ക് ദേശീയ അംഗീകാരം. ദേശീയ ബാലാവകാശ കമ്മിഷന്റെ അംഗീകാരമാണ് ജില്ലയ്ക്ക് ലഭിച്ചത്. കുട്ടികളെ മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്ന് അകറ്റാനും സ്‌കൂളുകൾ, വിദ്യാഭ്യാസ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ മയക്കുമരുന്നു വ്യാപനം തടയാനുള്ള പ്രവർത്തനം നടത്തിയതിനാണ് അംഗീകാരം. 27ന് ഡൽഹിയിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടിയിൽ കളക്ടർ വി.ആർ.കൃഷ്ണ തേജ അംഗീകാരം ഏറ്റുവാങ്ങും.