cds

തൃശൂർ: കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം രേഖപ്പെടുത്തി കുടുംബശ്രീ അംഗങ്ങളെഴുതിയ ചരിത്രപുസ്തകം ജില്ലയിലെ 100 സി.ഡി.എസിലും പൂർത്തിയായി. കോലഴി സി.ഡി.എസ് പ്രസിദ്ധീകരിച്ച 'ഷി @25' മികച്ച ഒന്നാമത്തെ പുസ്തകത്തിനും മികച്ച കവർ ഡിസൈനിംഗിനുമുള്ള അവാർഡ് നേടി. മികച്ച രണ്ടാമത്തെ പുസ്തകമായി വാടാനപ്പിള്ളി സി.ഡി.എസിന്റെ സമന്വയയും മൂന്നാമത്തെ പുസ്തകമായി മതിലകം സി.ഡി.എസിന്റെ പെൺകരുത്തിന്റെ നാഴികക്കല്ലും തെരഞ്ഞെടുത്തു. മികച്ച ലേഔട്ട് വള്ളത്തോൾ നഗർ സി.ഡിഎസിന്റെ 'സ്മരണിക'യ്ക്കാണ്. പ്രത്യേക ജൂറി പരാമർശം മുള്ളൂർക്കര സി.ഡി.എസിന്റെ 'ആരോഹണം', പുത്തൂർ സി.ഡി.എസിന്റെ 'ഉജ്ജ്വല', പറപ്പൂക്കര സി.ഡി.എസിന്റെ 'തുല്യ സ്ത്രീ', നെന്മണിക്കര സി.ഡി.എസിന്റെ 'പടവുകൾ', കൊടകര സി.ഡി.എസിന്റെ 'കനൽ', ഒരുമനയൂർ സി.ഡി.എസിന്റെ 'ഓർമ്മയുടെ താളുകൾ' എന്നിവയ്ക്കും ലഭിച്ചു.