തൃപ്രയാർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100 % വിജയം നേടിയ സ്‌കൂളുകളെയും ആദരിക്കുന്ന നാട്ടിക നിയോജക മണ്ഡലം എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന് രാവിലെ 10ന് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മാദ്ധ്യമ പ്രവർത്തകരെയും അനുമോദിക്കും. റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ വി.ആർ. കൃഷ്ണതേജ, തൃശൂർ റൂറൽ എസ്.പി: നവനീത് ശർമ, മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ, ആസാ ഗ്രൂപ്പ് ആൻഡ് സി.പി. ട്രസ്റ്റ് ചെയർമാർ സി.പി. സാലിഹ്, അഡ്വ. എ.യു. രഘുരാമപ്പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.