sn-trust
വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിൽ നടത്തിയ മൈലാഞ്ചി ഫെസ്റ്റ്.

തൃപ്രയാർ: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചിയിടൽ മത്സരത്തിൽ കോമേഴ്‌സ് വിഭാഗത്തിലെ റിംസാന സാലിം ഒന്നാം സ്ഥാനം നേടി. ബയോളജി സയൻസിലെ ഭദ്ര, കോമേഴ്‌സിലെ സഹല എന്നിവരാണ് രണ്ടാം സ്ഥാനം പങ്കിട്ടെടുത്തത്. ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെസ്റ്റിന്റെ ഉദ്ഘാടനം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് നിർവഹിച്ചു. അദ്ധ്യാപകരായ കെ.ജെ. സിന്ധു, ഇ.ബി. ഷൈജ, എൻ.എസ്.എസ് ലീഡർ ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.