yogam

തൃശൂർ: വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ഹാളിൽ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ നിർവഹിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. മേയർ എം.കെ.വർഗ്ഗീസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, എ.ഡി.എം ടി.മുരളി എന്നിവർ പ്രസംഗിക്കും. ജൂലായ് ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പക്ഷാചരണം. ഇതിന്റെ ഭാഗമായി താലൂക്കുകളിലും സ്‌കൂളുകളിലും ലൈബ്രറികളിലും ക്വിസ്, പ്രസംഗം, ഉപന്യാസ രചന, വായനാ മത്സരം തുടങ്ങിയവ നടത്തണമെന്ന് യോഗം നിർദ്ദേശിച്ചു. എ.ഡി.എം ടി.മുരളി അദ്ധ്യക്ഷനായി. എൻ.സതീഷ്‌കുമാർ, വി.കെ.ഹാരി ഫാബി തുടങ്ങിയവർ പ്രസംഗിച്ചു.