
തൃശൂർ: എല്ലാ മോട്ടോർ തൊഴിലാളികൾക്കും ക്ഷേമ ബോർഡിൽ രജിസ്‌ട്രേഷൻ നൽകണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ആവശ്യപ്പെട്ടു. യഥാർത്ഥ തൊഴിലാളിക്ക് മോട്ടോർ ക്ഷേമ ബോർഡിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ഇത് ആവശ്യമാണ്. ഇതിനുള്ള സംവിധാനം ഉടൻ ഉണ്ടാക്കണം. ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് എ.ടി.ജോസ് അദ്ധ്യക്ഷത വഹിച്ചു. വി.എ.ഷംസുദ്ദീൻ, ഐ.ആർ.മണികണ്ഠൻ, ആന്റണി വി.എം, എം.എസ്.ശിവദാസ്, സി.വി.ദേവസി, ബിജു പി.ബി എന്നിവർ പ്രസംഗിച്ചു.