തൃശൂർ: ഇടതുമുന്നണിയുടെ പരാജയത്തിനു കാരണം മുസ്‌ലിം പ്രീണനമാണെന്ന് പറഞ്ഞതിൽ എന്താണ് വസ്തുതാവിരുദ്ധമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി സത്യം ഉറക്കെ പറയാൻ നട്ടെല്ലുള്ള നേതാവാണെന്നും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പി.എൻ. പ്രേംകുമാർ. മുസ്‌ലിം സഹോദരങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് എതിരല്ല. വെള്ളാപ്പള്ളി പ്രതികരിച്ചത് പിന്നാക്ക സമുദായങ്ങൾക്കു അർഹതയുള്ള ആനുകൂല്യങ്ങൾ പിന്നാക്ക സമുദായങ്ങൾക്കു തന്നെ കിട്ടുന്നതിനാണ്. പരസ്യ സംവാദത്തിന് തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.