മാടക്കത്തറ: കുരിയപ്പാടത്ത് സ്വകാര്യ വ്യക്തി തണ്ണീർത്തടം മണ്ണിട്ടും ക്വാറി വേസ്റ്റ് ഉപയോഗിച്ചും വ്യാപകമായി നികത്തുന്നതിനെതിരെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാടക്കത്തറ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെയും കൃഷിക്കാരുടെയും ജനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ ഉദ്ഘാടനം ചെയ്തു. കെ.ജി. അനൂപ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. സുരേഷ്ബാബു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സാവിത്രി രാമചന്ദ്രൻ, പുഷ്പ ചന്ദ്രൻ, കെ.പി. പ്രശാന്ത്, വാർഡ് മെമ്പർ സിമി സുനേഷ്, കുടിവെള്ള പദ്ധതി കൺവീനർ വി.ജി. ഉണ്ണിക്കൃഷ്ണൻ, പ്രസാദ് പാറേരി, ഇ.ജി. സുരേഷ്, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.