award

തൃപ്രയാർ : എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്‌ളസ് നേടിയ വിദ്യാർത്ഥികളെയും , 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ആദരിക്കുന്ന നാട്ടിക നിയോജക മണ്ഡലം എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് , ആസാ ഗ്രൂപ്പ് ആൻഡ് സി.പി ട്രസ്റ്റ് ചെയർമാർ സി.പി.സാലിഹ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ.രാധാകൃഷ്ണൻ, കെ.സി.പ്രസാദ്, പി.ഐ.നജീബ് എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എ പ്‌ളസ് നേടിയ 1024 വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ 20 സ്‌കൂളുകളെയും 40 മാദ്ധ്യമ പ്രവർത്തകരെയും ആദരിച്ചു.