കൊടുങ്ങല്ലൂർ: പുല്ലൂറ്റ് അല്ലെൻഡെ തിയറ്റേഴ്സിന്റെയും വി.കെ. രാജൻ വായനശാലയുടെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു. ദേശീയ അന്തർദേശീയ ചെസ് മത്സരങ്ങളിൽ വിജയിയായ കല്യാണി സിരിനെ ആദരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ വി.എസ്. ദിനൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ വി.ബി. രതീഷ്, അനിത ബാബു, സി.കെ. രാമനാഥൻ എന്നിവർ പ്രസംഗിച്ചു. പി.എസ്. അനിൽകുമാർ സ്വാഗതവും വി.ആർ. സിറിൾ നന്ദിയും പറഞ്ഞു.