vijayikal-adharam

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വടക്കുംപുറം 85, 86 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. പുല്ലൂറ്റ് ടി.ഡി.പി യോഗം യു.പി സ്‌കൂളിൽ നടന്ന സമ്മേളനം പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.കെ. ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. പി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സി.എസ്. തിലകൻ, ടി.കെ. ലാലു, ശ്രീദേവി വിജയകുമാർ, മുൻഷീർ എന്നിവർ സംസാരിച്ചു. സഹദേവൻ സ്വാഗതവും ശിവൻ നന്ദിയും പറഞ്ഞു.