
കൊടുങ്ങല്ലൂർ: പ്രാഥമിക ജീവൻ രക്ഷാമാർഗ്ഗങ്ങളും പരിശീലനവും പഠന ക്ലാസ് സംഘടിപ്പിച്ചു. എൽത്തുരുത്ത്, പാലിയം തുരുത്ത്, ചേന്ദംകുളം പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകളായ തറവാട്, മാതൃകം, സംഗമം, ഐശ്വര്യ കുടുംബക്ഷേമ ട്രസ്റ്റ്, സ്‌നേഹജ്വാല ചേന്ദകുളം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പഠന ക്ലാസ് നടത്തിയത്.
ഹെൽപ്പ് ഫോർ ഹെൽപ്പ്‌ലെസ് എഡ്യൂക്കേഷണൽ സൊസൈറ്റി ഡോക്ടർ മനു പി.വിശ്വവും സംഘവും നയിച്ച ക്ലാസ് പി.കെ.പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.സി.ജി.ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.എസ്.സുവിന്ദ്, കെ.എ.വത്സല, ഇ.എൻ.രാധാകൃഷ്ണൻ, ടി.ബി.സന്തോഷ് എന്നിവർ സംസാരിച്ചു.
വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് പി.കെ.പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു