acc

കുന്നംകുളം:കുറുക്കൻപാറയിൽ നിയന്ത്രണംവിട്ട ബൈക്ക് സൈക്കിളിന് പിറകിലിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. തവനൂർ തൃക്കണാപുരം സ്വദേശി ചീരംകുഴിയിൽ വീട്ടിൽ പ്രജിത്ത് (37), ചാട്ടുകുളം സ്വദേശി അമ്പലത്ത് വീട്ടിൽ യൂസഫ് (59) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണാണ് ഇരുവർക്കും പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സൈക്കിളിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.