1

തൃശൂർ : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജ്യണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫ.എം.മുരളീധരൻ സ്മാരക നാടകോത്സവം സമാപിച്ചു. സമാപന നാടകമായി ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ 'ഭക്ത ക്രിയ' അരങ്ങേറി. തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ടി.എ.ഇക്ബാൽ അനുസ്മരണപ്രഭാഷണം നടത്തി. നാരായണൻ കോലഴി, കെ.എസ്.സുനിൽകുമാർ സംസാരിച്ചു. സെമിനാറിൽ 'പ്രതിരോധ നാടക വേദി : സാദ്ധ്യതയും പരിമിതിയും' എന്ന വിഷയം അവതരിപ്പിച്ചു. അഡ്വ.വി.ഡി.പ്രേംപ്രസാദ് മോഡറേറ്ററായി. കെ.ഗിരീഷ്, കെ.വി.ഗണേഷ്, ടി.വി.ബാലകൃഷ്ണൻ, ഇന്ദ്രൻ മച്ചാട്, രാജൻ നെല്ലായി, അഡ്വ.ടി.എ.നജീബ് , എൻ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.