തൃശൂർ: കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പവനൻ സെക്യുലർ അവാർഡ് എം.എൻ. കാരശേരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 23ന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി ഹാളിൽ പവനൻ അനുസ്മരണ സമ്മേളനത്തിൽ റിട്ട. ജസ്റ്റിസ് കെമാൽ പാഷ പുരസ്‌കാരം സമ്മാനിക്കും. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ പ്രശസ്തിപത്രവും സമ്മാനിക്കും. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട് അദ്ധ്യക്ഷനാകും. ഇരിങ്ങൽ കൃഷ്ണൻ, അഡ്വ. കെ.എൻ. അനിൽ കുമാർ, അഡ്വ. രാജഗോപാൽ എന്നിവർ പങ്കെടുക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ ജാതിയും മതവും രേഖപ്പെടുത്താതെ പരീക്ഷയെഴുതിയവരെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മരണാനന്തരം ശരീര, നേത്രദാനം നൽകാൻ തയ്യാറെടുക്കുന്നവരുടെ സംഗമം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ബി. ഷീല ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളത്തിൽ ടി.കെ. ശക്തിധരൻ, സി. ചന്ദ്രബാബു, കെ.എസ്. സുധാകരൻ, സിന്ധുരാജ് ചാമപറമ്പിൽ എന്നിവർ പങ്കെടുത്തു.