പെരിങ്ങോട്ടുകര: ഈ വർഷത്തെ ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ വിപുലമായി ആഘോഷിക്കും. യൂണിയൻ ഓഫീസിൽ ചേർന്ന പ്രവർത്തക യോഗമാണ് തീരുമാനമെടുത്തത്. യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷനായി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്ത്, ഷിജി തിയ്യാടി, പ്രദീപ് പാണപ്പറമ്പിൽ, സുരേഷ് ബാബു വന്നേരി, സുരേഷ് പണിക്കശ്ശേരി, ബിനോയ്, അനിതാ പ്രസന്നൻ, ദീപ്തീഷ്‌കുമാർ, ബിനു കളത്തിൽ, ബൈജു തെക്കിനിയേടത്ത്, മനോഹർജി എന്നിവർ സംബന്ധിച്ചു. 101 അംഗ ആഘോഷക്കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.