തൃശൂർ: വായനാ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി ഹാളിൽ ഇന്ന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നിർവഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം: ടി. മുരളി വായനദിന സന്ദേശം നൽകും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, എക്‌സിക്യൂട്ടിവ് അംഗം പി. തങ്കം, സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ, ഡി.ഡി.ഇ: എ.കെ. അജിതകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ.ജി. ബാബുരാജ്, സ്റ്റേറ്റ് കൗൺസിൽ അംഗം എം.കെ. സദാനന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി തുടങ്ങിയവർ സംസാരിക്കും.