1

കൊടുങ്ങല്ലൂർ: ബി.ജെ.പി തൃശൂരിൽ പുതുതായി പണിത ആസ്ഥാന മന്ദിരത്തിൽ സ്ഥാപിക്കാനായി നിർമ്മിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തേക്കിൽ കൊത്തിയ പൂർണകായ പ്രതിമ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേർന്ന് ശിൽപ്പി രവീന്ദ്രൻ ശിൽപ്പശാലയിൽ നിന്നും ഏറ്റുവാങ്ങി. ബി.ജെ.പി എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം കെ.പി.ഉണ്ണികൃഷ്ണൻ പ്രതിമ ഏറ്റുവാങ്ങി. ജില്ലാ സെൽ കോഡിനേറ്റർ പി.എസ്.അനിൽകുമാർ ശിൽപ്പിയെ ആദരിച്ചു. അഡ്വ.ഡി.ടി.വെങ്കിടേശ്വരൻ, എൽ.കെ.മനോജ്, പ്രിൻസ് തലാശ്ശേരി, മുരുകദാസൻ, ബി.ജെ.പി പടിഞ്ഞാറെ വെമ്പല്ലൂർ ഏരിയ പ്രസിഡന്റ് വിപിൻ ശാന്തി, ഗ്രാമസഭാ മെമ്പർമാരായ രേഷ്മവിപിൻ, പ്രകാശിനി മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.