വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 78 ദിവസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി ഉത്രാളികാവ് ക്ഷേത്രത്തിന് സമീപം ചാത്തൻ കോട്ടിൽ വീട്ടിൽ അൻസാർ - ഷിഹാന തസ്‌നി ദമ്പതികളുടെ മകൾ നൈഷാന ഇഷാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഉറക്കത്തിൽ കരഞ്ഞ കുട്ടിക്ക് പാൽ കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം കബറടക്കി.