കൊടുങ്ങല്ലൂർ : ത്യാഗ സ്മരണയിൽ മുസ്്‌ലിം സമുദായം ബലിപ്പെരുന്നാൾ ആഘോഷിച്ചു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നിസ്‌കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലിം നദ്‌വി പറഞ്ഞു. കൊടുങ്ങല്ലൂർ മേഖലയിൽ വിവിധ മസ്ജിദുകളിൽ പെരുന്നാൾ നിസ്‌കാരത്തിൽ നിരവധി പേർ പങ്കെടുത്തു.