തൃശൂർ : പോളി ടെക്‌നിക് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവം 19 മുതൽ 22 വരെ കുന്നംകുളത്ത് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് വേദികളിലായി 55 ഇനങ്ങളിൽ 3,200 ഓളം പ്രതിഭകൾ പങ്കെടുക്കും. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാസ, ജറുസേലം, വെസ്റ്റ് ബാങ്ക്, നുസൈറാത്ത്, റാമള്ള എന്നീ പേരുകളിലാണ് വേദികൾ സജ്ജമാക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ ചലച്ചിത്ര നടി അനാർക്കലി മരക്കാർ ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ.സീമ പങ്കെടുക്കും. നാളെ രാവിലെ ഒമ്പത് മുതൽ മത്സരമാരംഭിക്കും.