1
ശ്രീജിത്ത്

പടിയൂർ: ബി.ജെ.പിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാട് കടത്തി. പടിയൂർ പഞ്ചായത്ത് 11-ാം വാർഡ് അംഗം ശ്രീജിത്ത് മണ്ണായിയെയാണ് (35) കാപ്പ ചുമത്തി നാടുകടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിൽ വച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. മുൻപും ഇയാൾക്കെതിരെ വധശ്രമക്കേസുകൾ നിലവിലുണ്ട്. റൂറൽ എസ്.പി: നവനീത് ശർമ്മയുടെ നിർദേശപ്രകാരം കാട്ടൂർ ഇൻസ്‌പെക്ടർ പി.പി. ജസ്റ്റിൻ ഇയാൾക്കെതിരെ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി: അജിതാ ബീഗമാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസക്കാലത്തേക്കാണ് നാട് കടത്തിയത്.