തൃപ്രയാർ : പി.എം ഫൗണ്ടേഷന്റെ സാറ്റലൈറ്റ് സെന്റർ ഉദ്ഘാടനവും വിദ്യഭ്യാസ അവാർഡ് വിതരണവും 21ന് നടക്കും. വൈകിട്ട് 3ന് വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ ഡോ. പി. മുഹമ്മദാലി (ഗൾഫാർ) ഉദ്ഘാടനം ചെയ്യും. എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷനാവും. ഡോ. എൻ.എം. ഷറഫുദ്ദീൻ, എം.എം. ബഷീർ, സി.പി. സാലിഹ് എന്നിവർ സംബന്ധിക്കും. മികച്ച വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിക്കും. പി.എച്ച്. സൈനുദ്ദീൻ, മെഹസിൻ പാണ്ടികശാല, അബ്ദുൾ ഗഫൂർ മാളിയേക്കൽ, ആർ.ജെ. നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വലപ്പാട് അൽഅമീൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സാറ്റലൈറ്റ് സെന്റർ ആരംഭിക്കുന്നത്.