തൃപ്രയാർ: റിഫ്‌ളക്ടർ ലൈറ്റ് ഇല്ലാതെ സ്ഥാപിച്ച തൃപ്രയാർ ജംഗ്ഷനിലെ ട്രാഫിക്ക് ഡിവൈഡർ അപകട ഭീഷണിയാവുന്നു. റിഫ്‌ളക്ടർ ലൈറ്റ് ഇല്ലാത്തതിനാൽ ഡിവൈഡറിൽ ഇടിച്ച് കയറിയുണ്ടായ വാഹനാപകടങ്ങൾ വർദ്ധിക്കുകയാണ്. നിരന്തരമുള്ള അപകടങ്ങൾ മൂലം തകർന്ന് ഇരുമ്പ് കൂടാരമായി മാറിയ ഡിവൈഡർ ഇപ്പോഴും അടുത്ത അപകടവും കാത്ത് റോഡിന് നടുവിൽ കൂട്ടിയിട്ടിരിക്കുകയാണ്. യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടില്ല. അടുത്ത ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് എത്രയും വേഗം അവ നീക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. തിരക്കേറിയ ജംഗ്ഷനിൽ സീബ്രാലൈനില്ലാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പ്രതിസന്ധിയാകുന്നുണ്ട്.
രാത്രികാലങ്ങളിൽ വാഹന യാത്രക്കാർക്ക് ഡിവൈഡർ തിരിച്ചറിയുന്ന തരത്തിൽ അനുയോജ്യമായ സിഗ്‌നൽ ലൈറ്റും സീബ്രാലൈനും സ്ഥാപിക്കണം.
- തൃപ്രയാർ- നാട്ടിക മർച്ചന്റ്‌സ് അസോസിയേഷൻ