1

തൃശൂർ: പട്ടികജാതി - വർഗ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ്, സ്റ്റൈപൻഡ് തുടങ്ങിയ ആനുകൂല്യങ്ങളും നാലുവർഷമായി മുടങ്ങിക്കിടക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് തുകയും ഉടൻ വിതരണം ചെയ്യണമെന്ന് ആർ.ജെ.ഡി എസ്.സി - എസ്.ടി സെന്റർ സംസ്ഥാന സെക്രട്ടറി ബിജു ആട്ടോർ. എസ്.സി - എസ്.ടി പാർലമെന്റ് കമ്മിറ്റി, എസ്.സി - എസ്.ടി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 83-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പാർലമെന്റ് കമ്മിറ്റി രക്ഷാധികാരി പി.വി സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. പി.കെ. ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. ആന്റോ മോഹനൻ, ജയപ്രകാശ് ഒളരി, വിബീഷ് ഇരിങ്ങാലക്കുട, കണ്ണൻ ദേവദാസ്, തിലകൻ പുളിനക്കുഴി, ബാബു തിലകൻ, മധു മുളയം എന്നിവർ പ്രസംഗിച്ചു.